NCT
KeralaNewsThrissur News

ട്രാഫിക് സി​ഗ്നൽ പോസ്റ്റിലിടിച്ച ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

കൊച്ചി :  ഇടപ്പള്ളി – അരൂര്‍ ദേശീയപാതയില്‍ സ്വകാര്യബസ് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യന്‍ (33) ആണ് മരിച്ചത്. മാടവന ജങ്ഷനിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ബെംഗളൂരുവിൽനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. ബസ്സിലുണ്ടായിരുന്ന നിരവധിപേര്‍ക്ക് പരിക്കേറ്റു.

ട്രാഫിക് സി​ഗ്നൽ പോസ്റ്റിലിടിച്ച ബസ് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ​പരിക്കേറ്റ 11 പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റവര്‍ : അഞ്ജലി (44) കൊല്ലം, ഏലിയാസ് (39) ആലപ്പുഴ, സുധാമണി (56) പത്തനംതിട്ട, ലിസ (42) കൊല്ലം, അങ്കിത (15) കൊല്ലം, ആര്യ (24) കണ്ണൂര്‍, അനന്തു (27) ആലപ്പുഴ, രവികുമാര്‍ (34) ഉത്തരേന്ത്യന്‍ സ്വദേശി, ശോഭ (52) മാവേലിക്കര, ചന്ദ്രന്‍ പിള്ള (60) ആലപ്പുഴ, അശ്വിന്‍ (18) കൊല്ലം.

Related posts

വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു.

murali

പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു.

murali

കാപ്പാ ഉത്തരവ് ലംഘിച്ച് നാട്ടിൽ തിരിച്ചെത്തിയ ആളെ പൊലീസ് പിടികൂടി.

murali
error: Content is protected !!