തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ മരം വീണ് ഓട്ടോറിക്ഷ തകർന്നു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ദിവാൻജിമൂലയിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് ഇറങ്ങുന്ന വഴിയിലാണ് സംഭവം കൂറ്റൻ മരം ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീഴുകയായിരുന്നു. തൃശൂർ അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.