September 19, 2024
NCT
KeralaNewsThrissur News

കിടപ്പിലായ രോഗികൾക്ക് സൗജന്യമായി മെഡിക്കൽ ഉപകരണങ്ങൾ നൽകി പത്മശ്രീ വാട്സപ്പ് കൂടായ്മ.

വാടാനപ്പള്ളി : കിടപ്പിലായ രോഗികൾക്ക് സൗജന്യമായി മെഡിക്കൽ ഉപകരണങ്ങൾ നൽകിവരുന്ന എസ്.കെ.എസ്.എസ്.എഫ് തൃത്തല്ലൂർ വെസ്റ്റ് സഹചാരി സെന്റർ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനായി തൃത്തല്ലൂർ കമലാനെഹ്റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ 1988 -89 എസ്.എസ് എൽ.സി ബാച്ച് പത്മശ്രീ വാട്സപ്പ് ഗ്രൂപ്പിലെ പ്രവാസികളായ അംഗങ്ങൾ.

കഴിഞ്ഞ ഒമ്പത് വർഷമായി തൃത്തല്ലൂർ വെസ്റ്റിൽ പ്രവർത്തിച്ചു വരുന്ന സഹചാരി സെന്റർ തീരദേശത്തെ ആയിരത്തി ഒരു നൂറിലധികം കിടപ്പിലായ രോഗികൾക്ക് ഐ.സി.യു. കട്ടിൽ ഉൾപ്പെടെ സൗജന്യമായി നൽകി വരുന്നു. സഹചാരി സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന് പത്മശ്രി വാട്സപ്പ് ഗ്രൂപ്പ് അംഗങ്ങളായ

പ്രേംലാൽ, രാജേഷ്, ശ്രീജിത്ത്, അജിത്ത് എന്നിവരുടെ സഹത്തോടെ സഹചാരി സെന്ററിലേക്ക് അമ്പത്തി എട്ടാമത്തെ ഐ.സി.യു.കട്ടിൽ, വാക്കർ, കബോഡ് ചെയർ, സ്റ്റിക്ക്, ബെഡ് എന്നിവ നൽകിയത്. സഹചാരി സെൻ്റർ പ്രവർത്തകരായ  മുഹമ്മദ് സാബിർ, ജാബിർ, പൊതുപ്രവർത്തകരായ സന്തോഷ് വടക്കുട്ട് പ്രതാപൻ വാലത്ത്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

കുക്കർ വാറ്റ് മേക്കർ പിടിയിൽ; 10 ലിറ്റർ ചാരായവും 80 ലിറ്റർ വാഷുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.

murali

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു.

murali

നാട്ടിക NES കോളേജിൽ കാലിക്കറ്റ് സർവ്വകലാശാല അനുവദിച്ച ബി. കോം ടാക്സേഷൻ & ബി.കോം കോ-ഓപ്പറേഷൻ എന്നീ കോഴ്സുകളുടെ ഉദ്ഘാടനം നടന്നു.

murali
error: Content is protected !!