September 19, 2024
NCT
KeralaNewsThrissur News

ഓടിക്കൊണ്ടിരുന്ന ട്രെയിൻ ബോഗി എൻജിനിൽ നിന്നും വേർപ്പെട്ടു.

തൃശൂർ : വള്ളത്തോൾ നഗറിൽ ട്രെയിൻ ബോഗി എൻജിനിൽ നിന്നും വേർപ്പെട്ടു. എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ്സിന്റെ എഞ്ചിനും ബോഗിയുമാണ് വേർപ്പെട്ടത്. തൃശൂർ വള്ളത്തോൾ നഗറിന് സമീപം പതിനഞ്ചാംപലത്തിനടുത്ത് രാവിലെ 10 മണിയോടെയാണ് സംഭവം.

സിഎംഡബ്ല്യു ഷൊർണൂർ സ്റ്റാഫ് അംഗങ്ങളും ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും, മെക്കാനിക്കൽ വിഭാഗവും, റെയിൽവേ പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഒരു മണിക്കൂറിനു ശേഷം ട്രെയിന്റെ വിട്ടുപോയ ഭാഗം കൂട്ടിയോജിപ്പിക്കുകയും പിന്നീട് വള്ളത്തോൾ നഗർ സ്റ്റേഷനിലേക്ക് വണ്ടി മാറ്റുകയും ചെയ്തു. ഇപ്പോൾ ട്രെയിൻ വെള്ളത്തൂർ നഗർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്.

Related posts

കുന്നംകുളം കടങ്ങോട്‌ വൻ ചാരായ വേട്ട: 40 ലിറ്റർ ചാരായവും, 300 ലിറ്റർ വാഷും പിടിച്ചെടുത്തു.

murali

വാടാനപ്പള്ളി മുക്രിയത്ത് എം.എം ദാവൂദ് ഹാജി നിര്യാതനായി.

murali

തെങ്ങ് വീണ് വീട് തകർന്നു. മൂന്ന് പേർക്ക് പരിക്ക്.

murali
error: Content is protected !!