NCT
KeralaNewsThrissur News

കാഞ്ഞാണിയിൽ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കണ്ടശ്ശാംകടവ് : കാഞ്ഞാണിയിൽ വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടശ്ശാംകടവ് താനാപാടം സ്വദേശി താണിപാടത്ത് കുട്ടൻ മകൻ വിജിഷാണ് മരിച്ചത്.

കഴിഞ്ഞ ജൂൺ17ന് രാത്രി ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുന്നു പേർക്ക് പരിക്കേൽക്കുകയും അതിലൊരാളായ കണ്ടശ്ശാംകടവ് ചുങ്കത്ത് വള്ളിയിൽ ജിനോ ജോൺസൻ മരിക്കുകയും ചെയ്തിരുന്നു.

ജിനോയും സുഹ്യത്ത് അഗസ്റ്റിൻ ജോണിയും സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ വന്നിരുന്ന താനാപാടത്ത് വിജിഷിൻ്റെ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അഗസ്റ്റിൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

പാലിയേക്കരയിൽ വാഹന പരിശോധനക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി.

murali

സ്വകാര്യ ബസിനടിയിൽ പെട്ട് സൈക്കിൾ യാത്രികന് ദാരുണ അന്ത്യം.

murali

ബൈക്ക് യാത്രയ്ക്കിടെ അന്തിക്കാട് സ്വദേശിക്ക് സൂര്യാതപമേറ്റു.

murali
error: Content is protected !!