September 20, 2024
NCT
KeralaNewsThrissur News

ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി തൃപ്രയാർ അങ്ങാടി തോട് അടഞ്ഞു: ഒന്നര മാസമായി വെള്ളക്കെട്ടിൽ ജീവിക്കുന്നു…

തൃപ്രയാർ എൻ എച്ച് ഹൈവേയ്ക്ക് സമാന്തരമായി കിഴക്കേ ടിപ്പു സുൽത്താൻ റോഡിന് പടിഞ്ഞാറ് വശം JK തിയ്യറ്ററിനും TSGA സ്റ്റേഡിയത്തിനുമിടയിൽ കിടക്കുന്ന പ്രദേശം കഴിഞ്ഞ ഒന്നര മാസമായി പുഴയായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. പ്രദേശത്തുനിന്നും വെള്ളമൊഴുകിയിരുന്ന അങ്ങാടി തോട് ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി അടഞ്ഞുകിടക്കുകയാണ്.

ഇതിനെ തുടർന്ന് 30 ൽ പരം വീടുകളിലെ നൂറോളം മനുഷ്യർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. വെള്ളം കെട്ടി നിൽക്കുന്നതുമൂലം തുടർച്ചയായി പകർച്ച വ്യാധികൾ പടർന്നു പിടിക്കുകയാണ്. വെള്ളം കയറി പ്രദേശത്തെ കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഈ പ്രദേശത്ത് താമസിക്കുന്ന കിടപ്പു രോഗികളും വൃദ്ധജനങ്ങളും ദുരിതക്കയത്തിലാണ്. ഈ ഭീതിദമായ അവസ്ഥയിൽ, ഇതിന് ഒരു ശാശ്വത പരിഹാരം കാണാൻ അധികാരികൾ തയ്യാറാകണമെന്ന് പരിസരവാസികളും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ആവശ്യപ്പെടുന്നു.

അല്ലയെങ്കിൽ പ്രദേശത്തെ മുഴുവൻ ജനങ്ങളേയും സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് മുന്നറിയിപ്പു നൽകുന്നു. പൊന്നാഞ്ചേരി ബാബുരാജ്
കെ.കെ.പുഷ്ക്കരൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് വേണ്ടി എ.കെ.തിലകൻ
ഐ.പി.മുരളി എന്നിവർ പങ്കെടുത്തു.

Related posts

തെങ്ങുകയറ്റ തൊഴിലാളിയെ കവുങ്ങിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തി.

murali

നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു.

murali

തൃശൂർ നഗരത്തിൽ വീണ്ടും വൻമരം വീണു: ഓട്ടോറിക്ഷകൾ തകർന്നു.

murali
error: Content is protected !!