September 20, 2024
NCT
KeralaNewsThrissur News

കയ്‌പമംഗലത്ത് പാൻ മസാല വിൽപ്പനകേന്ദ്രങ്ങൾ അടപ്പിച്ചു.

കയ്‌പമംഗലത്ത് പാൻ മസാല വിൽപ്പനകേന്ദ്രങ്ങൾ അടപ്പിച്ചു. ഇതര സംസ്ഥാനക്കാർ നടത്തിയിരുന്ന പാൻ മസാല വിൽപ്പന കേന്ദ്രങ്ങളാണ് അടപ്പിച്ചത്. മൂന്നുപീടിക, അറവുശാല, വഴിയമ്പലം എന്നിവിടങ്ങളിലായി നിരവധി കേന്ദ്രങ്ങളാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം അറവുശാലയിൽ ഇതര സംസ്ഥാനക്കാർ നടത്തിയിരുന്ന ഹോട്ടലിൽ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു.

ഇതിൻ്റെ പശ്ചാത്തലത്തിലാണ് പോലീസും പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ചേർന്ന് ഇവരുടെ മറ്റ് കടകളും പൂട്ടിച്ചത്. എസ്.ഐ. എൻ. പ്രദീപ്, ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ്, പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രവി, സെക്രട്ടറി രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കടകൾ പൂട്ടിച്ചത്. നിരവധി പാൻ മസാല ഉൽപ്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്

Related posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം.എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി.

murali

അതിരപ്പിള്ളി മേഖലയില്‍ വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന.

murali

കുന്നംകുളത്ത്‌ ലഹരി വേട്ട: 11.40 ഗ്രാം എം.ഡി.എം.എയുമായി രണ്ട്‌ പേർ അറസ്റ്റിൽ.

murali
error: Content is protected !!