September 19, 2024
NCT
KeralaNewsThrissur News

റോഡരികില്‍ കാഴ്ച മറച്ച് വളര്‍ന്ന പൊന്തക്കാടുകളും റോഡിലെ വെള്ളക്കെട്ടും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.

അന്തിക്കാട്കല്ലിട വഴി റോഡുകളിൽ കാഴ്ച മറച്ച് വളരുന്ന റോഡരുകിലെ പൊന്ത ക്കാടുകൾ യാത്രക്കാർ അപകടത്തിൽ പെടുന്നതിന് കാരണമായി. അന്തിക്കാട് കിഴക്ക് റോഡിൽ നിന്നും കല്ലിട വഴി റോഡിലേക്ക് കയറിയാൽ രണ്ടിടങ്ങളിൽ വലിയ രീതിയിൽ വളർന്ന് നിൽക്കുന്ന പൊന്ത കാടുകൾ യാത്രക്കാരുടെ കാഴ്ച പൂർണമായും മറച്ച നിലയിലാണ്.

കാടുകൾ കാഴ്ചമറയ്ക്കുന്നതോടൊപ്പം റോഡിൻ്റെ അരികുചേർന്ന് വെള്ളക്കെട്ടും രൂപപെട്ടതോടെ അപകടങ്ങളും പതിവായി. വെള്ളക്കെട്ടുകൾക്കുള്ളിൽ കുഴികളുമുണ്ട്. ഇതുമൂലം കിഴക്കുഭാഗത്തുനിന്നും പടിഞ്ഞാറോട്ട് വരുന്ന ഇരുചക്ര വാഹന യാത്രക്കാർ വെള്ളക്കെട്ടും കുഴികളും ഒഴിവാക്കി എതിർവശത്തോടെ ചേർന്നു പോകാൻ നിർബന്ധിതരാകുന്നുണ്ട്.

ഇതറിയാതെ പടിഞ്ഞാറ് നിന്നും കിഴക്കോട്ട് വരുന്ന ഇരുചക്ര വാഹന യാത്രക്കാരുമായി പലപ്പോഴും കൂട്ടിമുട്ടി അപകടങ്ങളുമുണ്ടാകുന്നുണ്ട്. പൊന്തക്കാടുകൾ അടിയന്തരമായി ഒഴിവാക്കണമെന്നും റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി കുഴികൾ അടച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കഴിഞ്ഞ ദിവസം സൈക്കിൾ യാത്രക്കാരായ വിദ്യാർത്ഥികൾക്ക് വെള്ള കെട്ടിൽ വീണ് പരിക്കേറ്റിരുന്നു.

Related posts

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യത.

murali

മിനി ടിപ്പർ ലോറി അപകടത്തിൽ പരിക്കുപറ്റിയ ചുമട്ടുതൊഴിലാളി മരിച്ചു.

murali

സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ അന്തരിച്ചു.

murali
error: Content is protected !!