September 19, 2024
NCT
KeralaNewsThrissur News

തിരൂരില്‍ മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; ഒരാൾ അറസ്റ്റിൽ.

മലപ്പുറം : തിരൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. താനൂര്‍ സ്വദേശി അരയന്റെ പുരക്കല്‍ ആബിദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി(45)യെ തിരൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആബിദും ഹംസയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. തര്‍ക്കത്തിനിടെ ആബിദ് ഹംസയെ മര്‍ദിച്ചു. മര്‍ദനത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

Related posts

ചാഴൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

murali

തൃശൂര്‍ പൂരം: നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു.

murali

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ.

murali
error: Content is protected !!