September 20, 2024
NCT
KeralaNewsThrissur News

നാട്ടിക എംഎൽഎ യുടെ അടിയന്തര ഇടപെടൽ: വെള്ളക്കെട്ട് ഓഴിവായി.

നാട്ടികയിൽ ദേശീയപാത നിർമ്മാണ പ്രവർത്തങ്ങളുടെ ഭാഗമായി തോട് മണ്ണിട്ട് നികത്തിയതുമൂലം പ്രദേശത്ത് മഴ പെയ്തതിനെ തുടർന്ന് 40 ഓളം വീടുകൾചുറ്റും വെള്ള കെട്ടിലായി. തുടർന്ന് ജനങ്ങളുടെ പരാതിയിൽ എം എൽ എ സിസി മുകുന്ദൻ സ്ഥലം സന്ദർശിക്കുകയും വെള്ളക്കെട്ടിനെ തുടർന്ന് പ്രദേശവാസികളുടെ ദുരിതം നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്ന് എംഎൽഎ അടിയന്തരമായി ഇടപെടുകയായിരുന്നു.

വെള്ളം ഒഴുകി പോകുവാൻ തടസ്സങ്ങൾ ഉണ്ടായിരുന്ന തോട്, മണ്ണ് തിട്ടകൾ തുടങ്ങിയവ ദേശീയ പാത അതോറിറ്റി അധികൃതരെ കൊണ്ട് ജെ.സി.ബി ഉപയോഗിച്ച് പൊളിപ്പിച്ച് കെട്ടി കിടന്ന വെള്ളം ഒഴുകി പോകുന്നതിനുള്ള സംവിധാനം ഒരുക്കിയാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്.

Related posts

നാട്ടിക ഗവൺമെൻ്റ് ഫിഷറീസ് ഹൈസ്കൂൾ 96 എസ് എസ് എൽ സി ബാച്ചിന്റെ കൂടിച്ചേരൽ.

murali

ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

മത്തിക്ക്‌ ഇത്ര അഹങ്കാരം പാടില്ല; കഴിഞ്ഞകാലം മറക്കരുതെന്ന് സോഷ്യൽ മീഡിയ.

murali
error: Content is protected !!