NCT
KeralaNewsThrissur News

ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ : ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.  മുല്ലക്കൽ വീട്ടിൽ സുരേഷ്ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച് കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്.

ശനിയാഴ്ച്ച  രാത്രി 11.15 ഓടെയാണ് സംഭവം. മാതാവ് ജിഷ അയൽ വീട്ടിലെത്തി കുട്ടി കിണറ്റിൽ വീണ് കിടക്കുന്നുവെന്ന് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്.കുട്ടി വെള്ളത്തിൽ മലർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.

നാട്ടുകാർ എരുമപ്പെട്ടി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച് വരുത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Related posts

പുലിക്കളി, കുമ്മാട്ടി ആഘോഷങ്ങൾക്ക് ഇന്ന് കൊടിയേറും.

murali

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു.

murali

കേബിൾ കുടുങ്ങി ബൈക്കിൽ നിന്ന് വീണ് പരുക്ക്.

murali
error: Content is protected !!