September 20, 2024
NCT
KeralaNewsThrissur News

കുടുംബസംഗമവും, അതിരൂപത ഭാരവാഹികൾക്ക് സ്വീകരണവും നൽകി കത്തോലിക്ക കോൺഗ്രസ്.

പഴുവിൽ : കത്തോലിക്ക കോൺഗ്രസിന്റെ (AKCC) പഴുവിൽ ഫൊറോന കുടുംബസംഗമം 2024 ജൂൺ 30 ഞായറാഴ്ച്ച, ഉച്ചക്ക് 2:30ന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ വച്ച് നടന്നു. പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ കുടുംബ സംഗമവും, അതിരൂപത ഭാരവാഹികളെ ആദരിക്കുന്ന സമ്മേളനവും ഉദ്ഘാടനം ചെയ്തു.

പഴുവിൽ ഫൊറോന കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. ഫൊറോന പ്രമോട്ടർ റവ. ഫാ. ജോയ് മുരിങ്ങാത്തേരി സ്വാഗതം പറഞ്ഞു. തൃശ്ശൂർ അതിരൂപത ഡയറക്ടർ വെരി. റവ. ഫാ. വർഗ്ഗീസ് കുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. തൃശ്ശൂർ അതിരൂപത AKCC ഭാരവാഹികളായ പ്രസിഡണ്ട് ഡോ. ജോബി തോമസ് കാക്കശ്ശേരി, വൈസ് പ്രസിഡണ്ടുമാരായ ലീല വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി മേഴ്സി ജോയ്, ഫൊറോന സെക്രട്ടറി ഓസ്റ്റിൻ പോൾ എന്നിവർ പ്രസംഗിച്ചു.

ഫൊറോനയിൽ നിന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡേവീസ് എടക്കളത്തൂർ, ഷെവലിയാർ സണ്ണി തേയ്ക്കാനത്ത്, ത്യാഗരാജാർ പോളിടെക്നിക് പ്രിൻസിപ്പാൾ ഇൻ ചാർജ് സാബു എൻ.ജെ, ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾമാരായ ജോർജ് കെ.എ, പ്രിൻസി എ.ജെ എന്നിവരെയും ഫൊറോനയിലെ പുതുതലമുറയിൽ അഞ്ചിൽ കൂടുതൽ മക്കളുള്ള പൈലി ആന്റണി – റിറ്റി പൈലി ദമ്പതികളെയും ചടങ്ങിൽ അനുമോദിച്ചു.

പഴുവിൽ ഫൊറോന AKCC വൈസ് പ്രസിഡണ്ടുമാരായ പൈലി ആന്റണി, മെയ്ജി തോമസ്, ജോയിന്റ്  സെക്രട്ടറിമാരായ ജോബി ജോസ്, ജെസ്സി വർഗ്ഗീസ്, ട്രഷറർ ജോസഫ് കുണ്ടുകുളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജൂലായ് 3 ന് ജെ.ബി. കോശി കമ്മീഷൻ നടപ്പിലാക്കുക, ജൂലായ് 3 അവധി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇടവകകളിൽ ആദ്യ കുർബ്ബാനക്ക് ശേഷവും തുടർന്ന് 10.30 ന് അയ്യന്തോൾ പള്ളിയിൽ നിന്നും കളക്ട്രേറ്റിലേക്ക് നടത്തുന്ന മാർച്ചും, ധർണ്ണയും വിജയിപ്പിക്കുന്നതിനും സംഗമം തീരുമാനമെടുത്തു.

Related posts

നാട്ടികയിൽ പലചരക്ക് കട കുത്തിത്തുറന്ന് മോഷണം: മേശയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ നഷ്ട്ടപ്പെട്ടു.

murali

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

murali

ചാലക്കുടി ലോക്സഭാ മണ്ഡലം: കയ്പമംഗലം മണ്ഡലത്തിലെ മതിലകം സ്ട്രോങ് റൂം പൊതുനിരീക്ഷകൻപരിശോധിച്ചു.

murali
error: Content is protected !!