September 19, 2024
NCT
KeralaNewsThrissur News

തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ചു.

തിരുവനന്തപുരത്ത് ദേശീയ പാതയില്‍ ആനയറയ്‌ക്ക് സമീപം വെണ്‍പാലവട്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ചു. കോവളം വെള്ളാര്‍ സ്വദേശിനി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകള്‍ മൂന്ന് വയസുളള ശിവന്യ , സഹോദരി സിനി (32) എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടം.

പരുക്കേറ്റവരെ സമീപമുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. സിമിയെ അപകടമുണ്ടായ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേട്ട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Related posts

പേരാമംഗലത്ത് കാറിടിച്ച് വീട്ടമ്മ മരിച്ചു.

murali

വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി.

murali

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന്  കൊടിയേറി.

murali
error: Content is protected !!