NCT
KeralaNewsThrissur News

ചരക്ക് ലോറി ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു. 2 പേർക്ക് ജീവനക്കാർക്ക് പരിക്കേറ്റു.

ചാവക്കാട് : മണത്തല പള്ളിക്ക് സമീപം ദേശീയപാത 66-ൽ ചെറിയ ചരക്ക് ലോറി ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു. 2 പേർക്ക് ജീവനക്കാർക്ക് പരിക്കേറ്റു. പെരുമ്പാവൂർ സ്വദേശികളായ ഡ്രൈവർ വേണാട് അബ്ദുറഹ്മാൻ(54), സഹായി വാത്തയിൽ നാസർ(53)എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം.  പെരുമ്പാവൂരിൽ നിന്ന് കശുവണ്ടിയുടെ തൊണ്ട് കയറ്റി തിരൂർക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.

ലോറി റോഡിൽ കുറുകെ മറിയുകയായിരുന്നു. മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി. ഹൈവേ പോലീസ് സംഭവസ്ഥലത്തെത്തി. ചരക്ക്‌ ലോറി പിന്നിട് നീക്കി.

Related posts

ഉണ്ണികൃഷ്ണൻ നിര്യാതനായി.

murali

തൃശ്ശൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും കര്‍ഷക തെഴിലാളി പ്രസ്ഥാനത്തിൻ്റെ നേതാവുമായിരുന്ന കെ.എസ്.ശങ്കരന്‍ നിര്യാതനായി.

murali

തൃപ്രയാർ ട്രാഫിക് സിഗ്നലിൽ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി..

murali
error: Content is protected !!