NCT
KeralaNewsThrissur News

വാദ്യകലാ കളമെഴുത്ത് കലാകാരന്‍ അമ്പാട്ടുപറമ്പില്‍ പുല്ലൂര്‍ ചന്ദ്രന്‍ അന്തരിച്ചു.

പുല്ലൂര് ‍: വാദ്യകലാ കളമെഴുത്ത് കലാകാരന്‍ അമ്പാട്ടുപറമ്പില്‍ പുല്ലൂര്‍ ചന്ദ്രന്‍ (80) അന്തരിച്ചു. ആകാശവാണി പഞ്ചവാദ്യം എഗ്രേഡ് ആര്‍ട്ടീസ്റ്റായിരുന്നു. അവണങ്ങാട്ട് കളരി, മായാസന്നിധി തുടങ്ങി നിരവധി ക്ഷേത്രപുരസ്‌ക്കാരങ്ങള്‍ ലഭിച്ചീട്ടുണ്ട്.

ഭാര്യ: പാഴായി മുല്ലക്കപറമ്പില്‍ കുടുംബാംഗം കാര്‍ത്ത്യായനി. മക്കള്‍: ബിജു ചന്ദ്രന്‍ (മുരിയാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം), പുല്ലൂര്‍ സജു ചന്ദ്രന്‍ (കേരള സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം), രഞ്ചു കാര്‍ത്ത്യായനി (ടി.വി. താരം, നാടക പ്രവര്‍ത്തകന്‍).

മരുമക്കള്‍: തുമ്പൂര്‍ ആഞ്ഞിലക്കാട്ടില്‍ അബിത, സൂര്യകല (ടെലിവിഷന്‍ താരം), ഡോ. ദീപ. സഹോദരന്‍: എ.എന്‍. രാജന്‍ (ചമയം നാടകവേദി പ്രസിഡന്റ്). സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.

Related posts

കുന്നംകുളം പുതിയ ബസ് സ്റ്റേഷനിൽ നിന്നും ബസ് മോഷണം പോയി. മണിക്കൂറുകൾക്കുള്ളിൽ ഗുരുവായൂരിൽനിന്നും കണ്ടെത്തി.

murali

ഉഷ്‌ണതരംഗം; സംസ്ഥാനത്ത് അംഗൻവാടികൾക്ക് ഒരാഴ്ച അവധി.

murali

അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!