NCT
KeralaNewsThrissur News

ഒമ്പതാം ക്ലാസുകാരന് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ.

കുന്നംകുളം : ഒമ്പതാം ക്ലാസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പുന്നയൂർക്കുളം ആറ്റുപുറം ഏഴിക്കോട്ടയിൽ ജമാലുദ്ദീനെ (55) യാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

പള്ളിയുടെ സമീപത്ത് ചായക്കടയിൽ ജോലിക്കാരനായിരുന്ന പ്രതി കുട്ടി പള്ളിയിൽ കയറുന്നത് കണ്ട് പിന്തുടർന്നെത്തി ലൈംഗികാത്രിക്രമം കാട്ടുകയായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാനായി പ്രതി കുട്ടിയ്ക്ക് പണം നൽകാനും ശ്രമിച്ചിരുന്നു. എന്നാൽ സ്കൂളിലെത്തിയ കുട്ടി സംഭവം അധ്യാപകരോട് പറഞ്ഞു. ഇതോടെ അധ്യാപകർ വിവരം പോലീസിൽ അറിയിച്ചു.

തുടർന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. മാസങ്ങൾക്കു മുമ്പ് പുന്നയൂർക്കുളത്തുള്ള ബന്ധുവായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ കേസിലും ജമാലുദ്ധീൻ പ്രതിയാണ്.

Related posts

ഈ വർഷത്തെ സി.കെ ചന്ദ്രപ്പൻ സ്മൃതി പുരസ്ക്കാരത്തിന് വനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ തിരഞ്ഞെടുത്തു.

murali

ലോക്സഭാ തിരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ട ലംഘനം: ജില്ലയിൽ വിവിധ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി.

murali

ഹജ്ജ് കര്‍മങ്ങള്‍ക്കിടെ തിരൂര്‍ സ്വദേശി അലവികുട്ടി ഹാജി മിനായില്‍ കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!