NCT
KeralaNewsThrissur News

തിരൂരില്‍ നിന്ന് കാണാതായ 17കാരനെ കണ്ടെത്താനായില്ല.

മലപ്പുറം : തിരൂരില്‍ നിന്ന് കാണാതായ 17 വയസുകാരനെ ഇതുവരെ കണ്ടെത്താനായില്ല. അബ്ദുല്‍ ജലീലിന്റെ മകന്‍ ഡാനിഷ് മുഹമ്മദിനെയാണ് വ്യാഴാഴ്ചമുതൽ കാണാതായത്. രാവിലെ യൂണിഫോം ധരിച്ച് സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ പിന്നീട് കാണാനില്ലാതെ വരികയായിരുന്നു.

രാവിലെ 7 മണിക്ക് വീട്ടില്‍ നിന്നിറങ്ങിയ കുട്ടിയെ 8 മണിയോടെ ചിലര്‍ താനൂര്‍ ടൗണില്‍ വച്ച് കണ്ടിരുന്നു. കുടുംബം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വീട്ടില്‍ നില്‍ക്കാനോ പഠിക്കാനോ തനിക്ക് കഴിയുന്നില്ലെന്നും

മുബൈയില്‍ പോയി ജോലി ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും ഡാനിഷ് ഒരു കൂട്ടുകാരനോട് പറഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

Related posts

തൃപ്രയാർ തേവർക്ക് കിഴക്കേനടയിൽ രാജകീയ വരവേൽപ്.

murali

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം.

murali

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു.

murali
error: Content is protected !!