September 19, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. മാസത്തില്‍ ആദ്യമായി സ്വര്‍ണവില 54,000 പിന്നിട്ടു. ഇന്ന് പവന് 520 രൂപ കുതിച്ച് 54,120 രൂപയിലും, ഗ്രാമിന് 65 രൂപ കൂടി 6,765 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 6,700 രൂപയും, പവന് 53,600 രൂപയുമായിരുന്നു വില.

ഈ മാസം തുടക്കം മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സ്വര്‍ണവില കുതിക്കുകതാണ്. 53,000 രൂപയില്‍ മാസം ആരംഭിച്ച സ്വര്‍ണമാണ് ഇന്ന് 54,120 രൂപയില്‍ എത്തിനില്‍ക്കുന്നത്.ആറു ദിവസം കൊണ്ട് പവന് 1,160 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related posts

പ്രകൃതിയും, കർഷകന്റെ മനസ്സുമറിഞ്ഞ് മണ്ണിൽ പൊന്നുവിളയിക്കാനൊരുങ്ങി നാട്ടിക എസ്.എൻ. കോളേജിലെ എൻ.എസ്.എസ്. വിദ്യാർഥികൾ.

murali

ചേറ്റുവയിലെ ഗ്രാമീണ പത്രപ്രവർത്തകൻ വി. അബ്ദു അന്തരിച്ചു.

murali

ഭാരതപ്പുഴയില്‍ തീപിടുത്തം; കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!