September 19, 2024
NCT
KeralaNewsThrissur News

കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു.

കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ബസ്സിന് പിന്നിടിച്ചാണ് അപകടം ഉണ്ടായത്.

എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്. വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ്. നെടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ.

Related posts

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വാടാനപ്പള്ളി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

തൃശ്ശൂർ പൂരത്തിന് ഇത്തവണ സൗഹൃദ വെടിക്കെട്ട്: തിരുവമ്പാടി – പാറമേക്കാവ് വിഭാഗങ്ങൾക്ക് ലൈസൻസി ഒന്ന്.

murali

കലാമണ്ഡലം ഗോപിക്ക് പദ്മഭൂഷൻ; സംസ്ഥാന സർക്കാർ ശുപാർശ രണ്ട് തവണ. കേന്ദ്ര സർക്കാർ പരിഗണിച്ചില്ല.

murali
error: Content is protected !!