NCT
KeralaNewsThrissur News

തൃശ്ശൂർ പൂരത്തിന് ഇത്തവണ സൗഹൃദ വെടിക്കെട്ട്: തിരുവമ്പാടി – പാറമേക്കാവ് വിഭാഗങ്ങൾക്ക് ലൈസൻസി ഒന്ന്.

തൃശൂർ പൂരത്തിൽ ഇത്തവണ വെടിക്കെട്ടിന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾക്ക് ഒരു ലൈസൻസി. നേരത്തെ വെടിക്കെട്ട് ലൈസൻസി രംഗത്ത് ആദ്യമായി വനിതയെ അവതരിപ്പിച്ച തൃശൂർ പൂര ചരിത്രത്തിൽ മറ്റൊന്നു കൂടി ചേർക്കുകയാണ് ഒരു ലൈസൻസിയെന്ന പുതുമയിലൂടെ.

മുണ്ടത്തിക്കോട് സ്വദേശി സതീഷ് ആണ് ഇത്തവണ ഇരുവിഭാഗത്തിനുമുള്ള വെടിക്കെട്ട് ലൈസൻസി. കഴിഞ്ഞ തവണ തിരുവമ്പാടി ദേവസ്വത്തിന്റെ ലൈസൻസിയായിരുന്നു സതീഷ്. ഇരു വിഭാഗത്തിനുമായി സതീഷ് കരാറിൽ ഒപ്പ് വെച്ചു. വെടിക്കെട്ട് കരാറുകാർക്ക് നിയമക്കുരുക്കുകളായതോടെ ലൈസൻസ് ലഭിക്കാൻ പ്രയാസമായതാണ് ഇരുവർക്കും കൂടി ഒരാളെ ലൈസൻസിയാക്കാനുള്ള ദേവസ്വങ്ങളുടെ തീരുമാനം.

തിരുവമ്പാടിക്കു വേണ്ടി സെക്രട്ടറി കെ.ഗീരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി പി.ശശിധരൻ, പ്രസിഡന്റ് ടി.എ. സുന്ദർ മേനോൻ, പാറമേക്കാവ് സെക്രട്ടറി ജി.രാജേഷ്, പ്രസിഡന്റ് എം.ബാലഗോപാൽ എന്നിവരാണു ചർച്ച നടത്തിയത്. ഈ മാസം 17ന് സാമ്പിൾ വെടിക്കെട്ടും, 20ന് പുലർച്ചെ പ്രധാന വെടിക്കെട്ടും, ഉപചാരം ചൊല്ലിയതിന് ശേഷം ഉച്ചക്കുമാണ് തൃശൂർ പൂരത്തിലെ വെടിക്കെട്ട്.

Related posts

ഷിഗെല്ല സ്ഥിരീകരിച്ചു.

murali

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം.എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി.

murali

ജെസ്സി ബാബു നിര്യാതയായി.

murali
error: Content is protected !!