September 19, 2024
NCT
KeralaNewsThrissur News

തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

തളിക്കുളം : കുടുംബാരോഗ്യ കേന്ദ്രത്തിൽ ആറ് മണി വരെ ഡോക്ടർമാരുടെ സേവനം നിർബന്ധമായും ഉണ്ടാകണമെന്ന നിർദ്ദേശം കാറ്റിൽ പറത്തി കൃതിമായ സമയ ക്രമം പാലിക്കാതെ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പനിയും പകർച്ച വ്യാധി രോഗങ്ങളും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കൂടുതൽ സമയം ഡോക്ടർമാരുടെ സേവനം ഉണ്ടാകേണ്ട സമയത്താണ് ജീവനക്കാർക്ക് തോന്നിയ പോലെ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. നിലവിൽ മൂന്ന് ഡോക്ടർമാരാണ് ഉള്ളതെങ്കിലും ആറ് മണി വരെ ആശുപത്രി പ്രവർത്തനം ഇല്ലാത്ത സ്ഥിതിയാണ് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉള്ളതെന്ന് സമരക്കാർ പറഞ്ഞു.

മെഡിക്കൽ ഓഫിസറുമായി ജനപ്രതിനിധികളും കോൺഗ്രസ്സ് നേതാക്കളും സംസാരിച്ചതിനെ തുടർന്ന് ആറ് മണി വരെ പരിശോധന ഉണ്ടാകുമെന്ന് ഉറപ്പ് നൽകി. പ്രതിഷേധ സമരം നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി ഉത്ഘാടനം ചെയ്തു.
കോൺഗ്രസ്സ് തളിക്കുളം മണ്ഡലം പ്രസിഡന്റ് പി എസ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു.

മുൻ മണ്ഡലം പ്രസിഡന്റ്മാരായിരുന്ന ഗഫൂർ തളിക്കുളം, സി വി ഗിരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ലിന്റ സുഭാഷ് ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി കെ അബ്‌ദുൾ കാദർ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നീതു പ്രേംലാൽ, കുടുംബശ്രീ ചെയർ പേഴ്സൺ മീന രമണൻ,

കോൺഗ്രസ്സ് നേതാകളായ എ സി പ്രസന്നൻ, കെ എസ് രാജൻ, ടി യു സുഭാഷ് ചന്ദ്രൻ, കെ എ ഫൈസൽ, പി കെ ഉന്മേഷ്, വാസൻ കോഴിപറമ്പിൽ, ബഷീർ മഠത്തിപറമ്പിൽ, ലൈല ഉദയകുമാർ, സിന്ധു സന്തോഷ്‌, എൻ മദന മോഹനൻ, കെ കെ ഉദയകുമാർ, മുഹമ്മദ്‌ ഷഹബ്, എൻ ആർ ജയപ്രകാശ്, കെ കെ ഷണ്മുഖൻ തുടങ്ങിയവർ സംസാരിച്ചു.

നിലവിൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ ഇന്ന് സ്ഥലം മാറി പോകുന്നത് കൊണ്ട് അടിയന്തിരമായി പുതിയ ഡോക്ടറുടെ നിയമനം ഉറപ്പ് വരുത്താൻ ബന്ധപ്പെട്ടവർ ഇടപെടൽ നടത്തണമെന്നും പ്രതിഷേധ സമരക്കാർ പറഞ്ഞു

Related posts

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന്  കൊടിയേറി.

murali

തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് ഊഷ്മള വരവേൽപ്പ്: കലക്ടറേറ്റിലെത്തി വിജയ പത്രിക കൈപ്പറ്റി.

murali

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു.

murali
error: Content is protected !!