NCT
KeralaNewsThrissur News

ഏഴ് വയസ്സുകാരിയെ കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ.

വടക്കാഞ്ചേരി : ഏഴ് വയസുകാരിയെ വീട്ടിൽ നിന്ന് കടത്തികൊണ്ടുപോയി അകമലയിലെ പാതയോരത്ത് വെച്ച് പീഡിപ്പിച്ച ടിപ്പർ ലോറി ഡ്രൈവർ പോലീസ് പിടിയിലായി. വടക്കാഞ്ചേരി ഒന്നാം കല്ലിൽ താമസിക്കുന്ന ചെറുതുരുത്തി സ്വദേശി അബ്ദുറഹ്മാനെ (36) യാണ് വടക്കാഞ്ചേരിപോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ ടിപ്പറിൽ കയറ്റികൊണ്ട് പോയി അകമലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയെ വീട്ടിൽകൊണ്ട് വിടുകയും ചെയ്തു. പീഢന വിവരം കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. പ്രതിയെ അകമലയിലെത്തിച്ച് തെളിവെടുത്തു. കോടതി റിമാൻ്റ് ചെയ്തു.

Related posts

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.

murali

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 16 കോഴികൾ ചത്തു.

murali

നാട്ടികയിൽ പലചരക്ക് കട കുത്തിത്തുറന്ന് മോഷണം: മേശയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ നഷ്ട്ടപ്പെട്ടു.

murali
error: Content is protected !!