September 19, 2024
NCT
KeralaNewsThrissur News

ഒന്നരമാസം മുൻപ് നിർമിച്ച ചെന്ത്രാപ്പിന്നി പഴയ പോസ്റ്റ് ഓഫീസ് റോഡിലെ കലുങ്കിന്റെ പ്രവേശനഭാഗം തകർന്നു.

ചെന്ത്രാപ്പിന്നിയിൽ പഴയ പോസ്റ്റ് ഓഫീസ് റോഡിൽ നമ്പ്രാട്ടിച്ചിറയിലേക്കെത്തുന്ന തോടിന് കുറുകേ നിർമിച്ച കലുങ്കിന്റെ പ്രവേശനം ഭാഗം തകർന്നു. തകർന്ന ഭാഗത്ത് കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം പ്രയാസപ്പെട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്.

പാർശ്വഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പ് നല്ല രീതിയിൽ ഫയൽ ചെയ്ത് ഉറപ്പിക്കാത്തതാണ് പ്രവേശനഭാഗത്തെ കോൺക്രീറ്റ് തകരാൻ കാരണമായതെന്നതാണ് വാഹന ഡ്രൈവർമാരുടെ അഭിപ്രായം. ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിലേക്കും എസ്.എൻ. വിദ്യാഭവനിലേക്കുമുള്ള സ്‌കൂൾ വാഹനങ്ങളും മറ്റ് യാത്രക്കാരും പോകുന്ന വഴിയാണിത്. എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Related posts

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉജ്ജീവനം പരിപാടി സംഘടിപ്പിച്ചു.

murali

മൃണാളിനി രാജന്‍ നിര്യാതയായി.

murali

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പി. വിജയൻ ചുമതലയേറ്റു.

murali
error: Content is protected !!