ദേശീയപാതയിൽ പെരിഞ്ഞനത്ത് ഓട്ടോറിക്ഷ ബൈക്കിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മതിലകം പുതിയകാവ് സ്വദേശി പള്ളിപറമ്പിൽ ഫുക്കർ അലി (49) ക്കാണ് പരിക്കേറ്റത്. ഇയാളെ പെരിഞ്ഞനത്തെ ലൈഫ് ഗാർഡ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഡോ. അമ്പൂക്കൽ ക്ലിനിക്കിന് മുന്നിലായിരുന്നു അപകടം. മലപ്പുറത്ത് നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന ബൈക്കുമായാണ് ഓട്ടോ ഇടിച്ചത്. ബൈക്ക് യാത്രക്കാർക്ക് പരിക്കില്ല. ഓട്ടോയിൽ യാത്രക്കാരില്ലാതിരുന്നതിനാൽ കൂടുതൽ അപായമില്ല.