NCT
KeralaNewsThrissur News

കലാകാരൻമാർ നിറത്തിനനുസരിച്ച് പരിപാടികൾ അവതരിപ്പിക്കണം എന്നത് നാടിനാപത്ത്.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി കവി കുഞ്ഞുണ്ണി മാസ്റ്ററുടെ ഓർമ്മദിനാചരണം ചൈതന്യ അംഗൻവാടിയിൽ നടത്തി . പുഷ്പാർച്ചനയോടെ തുടങ്ങിയ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. കവിയത്രി ലിന്റ പ്രസാദ് കവി കുഞ്ഞുണ്ണി മാസ്റ്റർ ഓർമ്മദിനാചരണം ഉദ്ഘാടനം ചെയ്തു.

കലാകാരൻമാർ നിറത്തിനനുസരിച്ച് കലാപരിപാടികൾ അവതരിപ്പിക്കണമെന്നത് കേരളത്തിന് അപമാനമാണ് എന്നും കവിയത്രി പറഞ്ഞു . അംഗൻവാടി വർക്കർ ഉഷ.എൻ.എസ് , ഹെൽപ്പർ ഗീത . കെ.ആർ , എഡിഎസ് പ്രസിഡന്റ് വിജയപ്രകാശൻ , വൈ പ്രസിഡന്റ് ഗിരിജ കൊടപ്പുള്ളി , ആശ വർക്കർ സുശീല രാജൻ എഎൽഎംസി അംഗങ്ങളായ മജീദ് പൊക്കാക്കില്ലത്ത് ,അജിത മോഹനൻ എന്നിവർ പ്രസംഗിച്ചു.

ഹിജേഷ് . സി.എം. , സിമി ജോബി , ലില്ലി ജോസ് , ജോളി രാജൻ , ബേബി ഫ്രാൻസിസ് , ചിഞ്ചു സുധീർ , നിഖില ബിബിൻ , ഷിങ്കി തോമസ് , അശ്വതി ജിനേഷ് , ലൂസി ആന്റോ , അജ്ഞന ഹിരൺ , ഹർഷ പ്രജീഷ് എന്നിവർ നേതൃത്വം നൽകി. കുഞ്ഞുണ്ണി കവിതകൾ പാടിയും , വളപ്പൊട്ട് കളിച്ചുമാണ് വിടപറഞ്ഞ 18-ാം ചരമവാർഷികഓർമ്മദിനം നടത്തിയത് .

ചൈതന്യ അംഗൻ വാടിയിൽ 43 വർഷത്തെ സേവനത്തിനു ശേഷം 2024 ഏപ്രിൽ മാസം വിരമിക്കുന്നതിന്റെ ഭാഗമായി നൽകുന്ന യാത്രയയപ്പ് സംഘാടകസമിതി രൂപീകരണവും നടത്തി സംഘാടക സമിതി ചെയർമാൻ ആന്റോ തൊറയൻ കൺവീനർ മജീദ് പോക്കാക്കില്ലത്ത്, ജോ. കൺവീനർ അജിത മോഹനൻ , ട്രഷറർ ഗിരിജ കൊടപ്പുള്ളി എന്നിവരെ തിരഞ്ഞെടുത്തു . മെയ് അഞ്ച് വൈകീട്ട് 4 ന് ആണ് യാത്രയയപ്പ് യോഗം

Related posts

ഉമ്മൻചാണ്ടി അനുസ്മരണം.

murali

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് വാടാനപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.

murali

തങ്കം നിര്യാതയായി.

murali
error: Content is protected !!