NCT
KeralaNewsThrissur News

തളിക്കുളത്തെ റോഡ് നിർമ്മാണങ്ങളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കും: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2023 -24 ജനകീയാസൂത്രണ പദ്ധതി പ്രകാരം 125 പൊതുമരാമത്ത് വർക്കുകൾ ആണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. അതുപ്രകാരമുള്ള വർക്കുകൾ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് വിവിധ കരാറുകാർ കരാർ എടുത്ത് എഗ്രിമെന്റ് വെച്ചിട്ടുള്ളതാണ്.

ഈ 125 വർക്കുകളിൽ 70 വർക്കുകൾ തളിക്കുളം പഞ്ചായത്തിന്റെ 16 വാർഡുകളിലായി ഇതിനകം പൂർത്തീകരിച്ചിട്ടുള്ളതുമാണ്. എന്നാൽ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന്റെ ഭാഗമായി പിന്നീട് പൊതു വർക്കുകൾ ഒന്നും തന്നെ നിയമപരമായി നടപ്പിലാക്കാൻ കഴിയുമായിരുന്നില്ല.

പൊതുമരാമത്ത് വർക്കുകളെല്ലാം ഇക്കാലയളവിൽ എല്ലാ പഞ്ചായത്തുകളിലും നിർത്തി വെച്ചിരിക്കുകയായിരുന്നു. മാസങ്ങളോളം ഈ തടസ്സം നിലവിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി ലഭിച്ചപ്പോഴേക്കും മഴക്കാലം ആരംഭിക്കുകയും ചെയ്തു. മഴക്കാലത്ത് പൊതുമരാമത്ത് വർക്കുകൾ ചെയ്യുന്നത് റോഡുകളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നതിനാൽ മഴ കുറയുന്ന മുറക്കേ കരാറുകാർ നിർമ്മാണം ആരംഭിക്കുകയുള്ളു .

ഇത് എല്ലാ ജനപ്രതിനിധികൾക്കും അറിയാവുന്ന കാര്യവുമാണ്. കൂടാതെ, തളിക്കുളം സെന്റർ മുതൽ സ്നേഹതീരത്തേക്ക് പോകുന്ന റോഡ് PWD യുടെ കീഴിലുള്ളതാണ്. ആ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് PWD ആണ്. ആ റോഡ് റീസ്റ്റോറേഷൻ നടത്തുന്നതിനായി തളിക്കുളം ഗ്രാമപഞ്ചായത്ത് ആവശ്യമായ നടപടികളെല്ലാം കൈക്കൊണ്ടിട്ടുള്ളതാണ്.

ഇക്കാര്യത്തിനായി PWD ക്ക് നിരവധി കത്തുകളും നൽകിയിട്ടുള്ളതാണ്. അതിന്റെ ഭാഗമായി പ്രസ്തുത റോഡ് നിർമ്മാണത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും റോഡ് നിർമ്മാണത്തിന് സർക്കാർ കരാർ നൽകുകയും ചെയ്തു. നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് പ്രസ്തുത റോഡ് നിർമ്മാണം ബുധനാഴ്ച ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തളിക്കുളം സെന്ററിൽ നിന്ന് കിഴക്കോട്ടുള്ള റോഡും തളിക്കുളം സ്നേഹതീരം റോഡും പത്താംകല്ല് പടിഞ്ഞാറോട്ട് പോകുന്ന ഹാർബറിന്റെ കീഴിലുള്ള റോഡും പഞ്ചായത്തിന്റെ കീഴിലല്ല എന്ന് കൃത്യമായി അറിഞ്ഞിട്ടും പഞ്ചായത്തിനെതിരെ സമരം ചെയ്യുന്നത് പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതിന് വേണ്ടി മാത്രമാണ്.

ഇത്തരം രാഷ്ട്രീയകപട നാടകങ്ങൾ തള്ളിക്കളയണമെന്ന് തളിക്കുളത്തെ പൗരാവലിയോട് വിനയപൂർവ്വം അഭ്യർത്ഥിക്കട്ടെ. തളിക്കുളത്തെ വോട്ടർമാർ LDF ൽ അർപ്പിച്ച വിശ്വാസം തളിക്കുളത്തെ ഭരണസമിതി കാത്തു സൂക്ഷിക്കുമന്നും സമയബന്ധിതമായി തളിക്കുളത്തെ റോഡ് നിർമ്മാണങ്ങളെല്ലാം പൂർത്തിയാക്കുമെന്നും മുഴുവൻ ജനങ്ങൾക്കും ഉറപ്പ് നൽകുന്നതായി തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.പി.ഐ.സജിത. മാധ്യമപ്രവർത്തകരോട് പറഞ്ഞു

Related posts

ഇരിങ്ങാലക്കുട മാപ്രാണത്ത് നിർത്തിയിട്ടിരുന്ന ടോറസ് ലോറിയ്ക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് ഗൃഹനാഥൻ മരിച്ചു.

murali

അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ മലയാളി അറസ്റ്റിൽ.

murali

തളിക്കുളം ഗ്രാമപഞ്ചായത്തിൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു.

murali
error: Content is protected !!