NCT
KeralaNewsThrissur News

കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്ത്രീയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

ഇരിഞ്ഞാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്ത്രീയുടെ മാല മോഷ്ടിച്ച് ഓടൻ ശ്രമിക്കവെ വഴുക്കി വീണു. ഇന്ന് (വെള്ളിയാഴ്ച) രാത്രി 8:15ഓടെയായിരുന്നു സംഭവം. ചെറുമുക്ക് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സ്ത്രീയുടെ മാലയാണ് പൊട്ടിച്ചത്.

മാല പൊട്ടിച്ച് മതിലിടവഴിയിലൂടെ ഓടിരക്ഷപ്പെടാൻ നോക്കിയ മോഷ്ടാവ് വെടിപ്പുരയുടെ എതിർവശത്തുള്ള ദേവസ്വം ഓഫീസിന്റെ പുറകുവശത്തെ സ്ലാബിൽ തട്ടി വീണു ബോധരഹിതനായി.  മോഷ്ടാവിന്റെ കയ്യിൽ നിന്ന് മാല തിരികെ ലഭിച്ചു.

ഓടിക്കൂടിയവർ അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മോഷ്ടാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മോഷ്ടാവിനെ 9 മണിയോടെ ആശുപത്രിയിലേക്ക് ആംബുലെൻസെത്തി കൊണ്ടുപോയി.

Related posts

ഒല്ലൂരിൽ റെയിൽവേ മേൽപാലത്തിന് സമീപം തീവണ്ടിയിൽനിന്ന് വീണ് യുവാവ് മരിച്ചു.

murali

 മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു.

murali

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് അരലക്ഷം കടന്നു.

murali
error: Content is protected !!