NCT
KeralaNewsThrissur News

കരുവന്നൂർ പുഴയിൽ ചാടിയ യുവാവിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു.

ഇരിങ്ങാക്കുട : കരുവന്നൂർ പുഴയിൽ ചാടിയ യുവാവിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ഇരിങ്ങാലക്കുട പുതുക്കാട് തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നുള്ള സ്കൂബാടീം അടക്കം എത്തിയാണ് ബുധനാഴ്ച്ച രാത്രി 11 മണി മുതൽ ആരംഭിച്ച തിരച്ചിൽ ആണ് താൽക്കാലികമായി നിർത്തിയത്.

പുഴയിൽ കിലോമീറ്ററോളം ദൂരം ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച മഴ തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി വലിയ വീട്ടിൽ വേണു മകൻ ഹരികൃഷ്ണൻ (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്.

സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം നൽകിയാണ് ഇയാൾ കരുവന്നൂർ വലിയ പാലത്തിന് മുകളിൽ നിന്നും പുഴയിലേയ്ക്ക് ചാടിയത്. കനത്ത മഴയിൽ കരുവന്നൂർ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാൽ നല്ല അടിയൊഴുക്കും പുഴയിൽ ഉണ്ട്.

Related posts

എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം.

murali

16 കിലോ കഞ്ചാവുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍.

murali

കാട്ടൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.

murali
error: Content is protected !!