NCT
KeralaNewsThrissur News

കാട്ടൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.

ഇരിങ്ങാലക്കുട : കാട്ടൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കാട്ടൂർ കാറളം ചെമ്മണ്ടയിലാണ് സംഭവം. രണ്ട് പേരെയും തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുറുമ്പാടൻ വീട്ടിൽ സാബു (52), ഭാര്യ ദീപ്തി (42) എന്നിവരാണ് ആശുപത്രിയിലുള്ളത്.

ഇന്ന് രാവിലെയാണ് സംഭവം, ദീപ്തിയെ വെട്ടിയ ശേഷം വിഷം കഴിച്ചും കയ്യിലെ ഞരമ്പ് മുറിച്ചുമാണ് സാബു ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറയുന്നു. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.

Related posts

തൃപ്രയാർ നീതി ഷോപ്പിംഗ് വില്ലേജ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ചു.

murali

വാടാനപ്പള്ളി പൊലിസ് സ്റ്റേഷന് സമീപമുള്ള കടയുടെ പൂട്ട് തകർത്ത് മോഷ്ണം : 18000 ലധികം രൂപയും ഐസ്ക്രീമും കവർന്നു.

murali

കുതിരാനിൽ വൻ ലഹരി മരുന്നു വേട്ട; 42 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍.

murali
error: Content is protected !!