ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം ദർശനത്തിന് എത്തിയ സ്ത്രീയുടെ മാല പൊട്ടിച്ചു. വൈകിട്ട് എട്ട് മണിയോടെ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ആണ് സംഭവം. ചേലൂർ സ്വദേശിയായ ഗീത രവിയുടെ മാലയാണ് പൊട്ടിച്ചത്. വൈദ്യുതി പോയ സമയത്താണ് മോഷ്ടാവ് മാല പൊട്ടിച്ച് ഓടിയത്.
കുറച്ച് സമയത്തിന് ശേഷം ദേവസ്വം ഓഫിസിന് സമീപത്തായി ബോധരഹിതനായി കൈയ്യിൽ മാലയോടെ ഒരാളെ നാട്ടുക്കാർ കണ്ടെത്തുകയായിരുന്നു. ഉടനെ പോലീസിൽ അറിയിക്കുകയും ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇയാളുടെ നില ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. ഇതര സംസ്ഥാന തൊഴിലാളിയുടെ രൂപപ്രകൃതമാണ് ഇയാൾക്ക് ഉള്ളത്.