September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂർ ജില്ലയിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്; പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പേരിൽ 10 കോടിയുടെ തട്ടിപ്പ്.

തൃശ്ശൂർ : പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പേരില്‍ പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചു എന്നാണ് പരാതി. കഴിഞ്ഞ ഫെബ്രുവരി മുതൽ മുതലുമില്ല പലിശയുമില്ല എന്നതാണ് അവസ്ഥ. ഒരുലക്ഷം മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്.

കമ്പനിയുടെ ഓഫീസുകൾ പൂട്ടിയതോടെ പെരുവഴിയിലായ അവസ്ഥയിലാണ് നിക്ഷേപകർ. നൂറുപേരില്‍ നിന്നായി പത്തു കോടിയാണ് തട്ടിപ്പ് നടത്തിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടും കമ്പനി ഉടമകളെ പൊലീസ് സംരക്ഷിക്കുകയാണെന്നും നിക്ഷേപകര്‍ പരാതി പറയുന്നു.

വാടാനപ്പള്ളി ഏങ്ങണ്ടിയൂര്‍ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നത്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പേരില്‍ വിവിധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ചിട്ടി, നിക്ഷേപം സ്വീകരിക്കൽ, ട്രാവല്‍ ആന്‍റ് ടൂര്‍ കമ്പനി എന്നീ സ്ഥാപനങ്ങൾ 2005 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

2017 മുതലാണ് പ്രവാസികളെ കേന്ദ്രീകരിച്ച് നിക്ഷേപം സ്വീകരിച്ച് തുടങ്ങിയത്. ഒരു ലക്ഷം മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട് ഇക്കൂട്ടത്തിൽ. പണം ലഭിക്കാത്ത 98 നിക്ഷേപകരാണ് ഇപ്പോള്‍ പ്രത്യക്ഷ സമരത്തിലുള്ളത്. പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നിക്ഷേപകർ പരാതിപ്പെടുന്നു.

Related posts

വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം.

murali

ഡോ. സി വി ആനന്ദബോസ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.

murali

വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാൾ പിടിയിൽ.

murali
error: Content is protected !!