September 19, 2024
NCT
KeralaNewsThrissur News

കരുവന്നൂർ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നര ദിവസത്തെ തിരച്ചിലിനൊടുവിൽ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇറിഗേഷൻ ബണ്ട് റോഡിനോട് ചേർന്ന നീരോലിത്തോട് പരിസരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി വലിയവീട്ടിൽ പരേതനായ വേണുവിൻ്റെ മകൻ ഹരികൃഷ്ണൻ (21) ആണ് മരിച്ചത്.  കരുവന്നൂർ പാലത്തിൽ നിന്ന് ബുധനാഴ്ച്ച രാത്രി പത്തു മണിയോടെയാണ് യുവാവ് പുഴയിലേക്ക് ചാടിയത്. ചാടുന്നതിനു മുമ്പ് ഹരികൃഷ്ണൻ കൂട്ടുകാർക്ക് സന്ദേശം അയച്ചിരുന്നതായി പറയുന്നു.

മഴക്കാലമായതിനാൽ പുഴയിൽ നല്ല അടിയൊഴുക്കാണ്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രമാഭായ് ആണ് അമ്മ. സഹോദരൻ : ഉണ്ണികൃഷ്ണൻ.

Related posts

മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു.

murali

ആലുങ്ങൽ സനുവിനെ കോൺഗ്രസ്സ് രണ്ടാം വാർഡ് കമ്മറ്റി ആദരിച്ചു.

murali

വെള്ളാനിക്കരയിലെ സെക്യൂരിറ്റി ജീവനക്കാരുടെ മരണം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

murali
error: Content is protected !!