September 19, 2024
NCT
KeralaNewsThrissur News

തണൽ എന്ന പദ്ധതിയുടെ ഭാഗമായി അമ്മയ്ക്ക് ഒരു വീടിനായി ഒരുങ്ങുന്നു.

നാട്ടിക ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ഈ വർഷവും തണൽ എന്ന പദ്ധതിയുടെ ഭാഗമായി “അമ്മയ്ക്ക് ഒരു വീടിനായി ഒരുങ്ങുന്നു “. എസ് എൻ ട്രസ്റ്റ് സ്കൂളിൽ തന്നെ 17 വർഷമായി കുട്ടികൾക്കായുള്ള ഭക്ഷണം പാചകം ചെയ്യുന്ന ചേച്ചിക്കാണ് വീട് പണിത് നൽകുന്നത്.

വീട് പണിയുന്നതിലേക്കായി ചേച്ചിയുടെ മരിച്ചുപോയ മകൻ പ്രേശാന്തിന്റെ എസ് എസ് എൽ സി വാട്സപ്പ് കൂട്ടായ്മ വീടിന്റെ തറ പണിക്കാവശ്യമായ സിമന്റിനുള്ള തുക കയ്മാറി . അംബിക ഭരതൻ.നിർമൽ ദാസ്. ഹാരിസ്. രേവ സുനിൽ നൗഷാദ്.ദിനിൽ സുധീർ റെഹ്മാൻ. ജോയ് എന്നിവരാണ് തുക ശേഖരിച്ചത്. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് രഘുറാം കെ ആർ. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷ്. അധ്യാപകരായ ഷൈജ ഇ ബി. രശ്മി വിജി എന്നിവരും പങ്കെടുത്തു

Related posts

കണ്ടശാംകടവ് മാമ്പുള്ളിയിലെ അനധികൃത പുഴ കയ്യേറ്റം : സിപിഐ കാരമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കൊടി നാട്ടലും.

murali

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

murali

ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ അതിഥി തൊഴിലാളി മരിച്ചു.

murali
error: Content is protected !!