NCT
KeralaNewsThrissur News

ഗുരുവായൂർ ക്ഷേത്ര പരിസരത്തെ കൂവളത്തിൻ്റെ കൊമ്പൊടിഞ്ഞ് വീണു യുവതിക്ക് പരിക്ക്. 

ഗുരുവായൂർ : ശക്തമായ കാറ്റിൽ ഗുരുവായൂർ ക്ഷേത്ര പരിസരത്തെ കൂവളത്തിൻ്റെ കൊമ്പൊടിഞ്ഞു വീണു. യുവതിക്ക് പരിക്കേറ്റു. ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ നോര്‍ത്ത് പറവൂര്‍ സ്വദേശി കണിയരിക്കല്‍ നിഖിലിന്റെ ഭാര്യ അനുമോള്‍(24)ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 9.15 ഓടെയാണ് സംഭവം. ഇന്നലെ വൈകിട്ടാണ് ഇവര്‍ ഗുരുവായൂരിലെത്തിയത്. ഇന്ന് രാവിലെ ആറുമണിക്ക് ദര്‍ശനം കഴിഞ്ഞ് ലോഡ്ജിലേക്ക് തിരികെ പോയിരുന്നു. പ്രസാദം വാങ്ങിക്കാനായി വീണ്ടും എത്തിയ സമയത്താണ് ഗുരുവായൂർ ക്ഷേത്രത്തിൻ്റെ തെക്കേനടപന്തലിന് പടിഞ്ഞാറ് ഭാഗത്തെ കൂവളത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞു വീണത്.

വലിയ കമ്പ് വീണ് തല പൊട്ടി. ഉടന്‍തന്നെ ഭക്തരും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് ഇവരെ ആംബുലന്‍സില്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. യുവതിയുടെ തലക്ക് 9 തുന്നലുകൾ വേണ്ടി വന്നു.

Related posts

കാട്ടൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.

murali

” ബ്ലാക്ക് ആൻഡ് വൈറ്റ് ” ന്റെ യു ട്യൂബ് റിലീസും അണിയറ പ്രവർത്തകർക്ക് ആദരവും സംഘടിപ്പിച്ചു.

murali

ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

murali
error: Content is protected !!