September 19, 2024
NCT
KeralaNewsThrissur News

മതിലകത്ത് മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ.

മതിലകത്ത് മുക്കുപണ്ടം പണയപ്പെടുത്തി 85000 രൂപ തട്ടിയെടുത്ത യുവാവിനെ മതിലകം പോലീസ് അറസ്‌റ്റ് ചെയ്‌തു. മതിലകം മതിൽമൂല സ്വദേശി കൊതുവുൽ വീട്ടിൽ ഷബീബ് (41)നെയാണ് ഇൻസ്പെക്ടർ ഷാജിയും സംഘവും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞമാസം 14-നാണ് എസ്. എൻ. പുരം പുവ്വത്തുംകടവ് ഫാർമേഴ്സ് സഹകരണ ബാങ്കിൽ നിന്നും ഇയാൾ രണ്ട് വള നൽകി പണം വായ്‌പ വാങ്ങിയത്. പിന്നീട് നടന്ന പരിശോധനയിൽ ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ മാനേജർ പോലീസിലറിയിക്കുകയായിരുന്നു. ബാങ്കിൽ എ ക്ലാസ് അംഗത്വമുള്ള ഷബീബ് സ്ഥിരമായി പണയവായ്‌പ ഇടപാട് നടത്തിയുന്ന ആളാന്നെന്നും പോലീസ് പറഞ്ഞു.

Related posts

ധർമ്മൻ നിര്യാതനായി.

murali

പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു.

murali

തൃപ്രയാറിൽ അടഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണം; 12 പവനോളം സ്വർണ്ണവും, ഒന്നര ലക്ഷത്തോളം വിലവരുന്ന ഓട്ടുപാത്രങ്ങളും മോഷണം പോയി.

murali
error: Content is protected !!