September 19, 2024
NCT
KeralaNewsThrissur News

നാലമ്പല ദർശനം; ആദ്യ ഞായറാഴ്ച തൃപ്രയാർ നിറഞ്ഞുകവിഞ്ഞ് നാലമ്പല തീർഥാടകർ.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കർക്കടകത്തിലെ ആദ്യ ഞായറാഴ്ച നാലമ്പല തീർഥാടകരുടെ അഭൂതപൂർവമായ തിരക്കനുഭവപ്പെട്ടു. പുലർച്ചെ നട തുറക്കുന്നതിന്‌ മണിക്കൂറുകൾ മുൻപുതന്നെ ഭക്തരുടെ വലിയ നിര രൂപപ്പെട്ടു.

രാവിലെ ആറിന് ക്ഷേത്രത്തിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള എസ്.എൻ. ട്രസ്റ്റ് സ്കൂളും കവിഞ്ഞായിരുന്നു ഭക്തരുടെ നിര. പോലീസും, ദേവസ്വം ജീവനക്കാരും, സന്നദ്ധ പ്രവർത്തകരും ഭക്തരെ നിയന്ത്രിക്കാൻ നന്നേ പാടുപെട്ടു. ഉച്ചവരെ ഭക്തരുടെ തിരക്കനുഭവപ്പെട്ടു.

വൈകീട്ടും നാലമ്പല തീർഥാടകർ ക്ഷേത്രത്തിലെത്തി. നിയന്ത്രണങ്ങൾ അവഗണിച്ചാണ് തീർഥാടകരുമായെത്തിയ വാഹനങ്ങൾ നിർത്തിയിട്ടത്. ടിപ്പു സുൽത്താൻ റോഡ്, ദേശീയപാത എന്നിവിടങ്ങളിലെല്ലാം തീർഥാടകരുടെ വാഹനങ്ങളായിരുന്നു.

Related posts

തൃപ്രയാറിൽ അടഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണം; 12 പവനോളം സ്വർണ്ണവും, ഒന്നര ലക്ഷത്തോളം വിലവരുന്ന ഓട്ടുപാത്രങ്ങളും മോഷണം പോയി.

murali

കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട് കടൽ ഭിത്തി നിർമ്മാണത്തിന് കൂടുതൽ ഫണ്ട് അനുവദിക്കുന്നകാര്യം പരിഗണയിലെന്ന് മന്ത്രി.

murali

കരിപ്പൂര്‍ വിമാനത്താവളം വഴി ക്യാപ്‌സ്യൂളുകളാക്കി സ്വര്‍ണം കടത്തിയ പെരിന്തല്‍മണ്ണ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!