NCT
KeralaNewsThrissur News

ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രകടനവും സായാഹ്നധർണ്ണയും നടത്തി.

കഴിമ്പ്രം : കഴിഞ്ഞ 2 വർഷമായി പൂട്ടി കിടക്കുന്ന കഴിമ്പ്രം പാട്ടുകുളങ്ങര ഹെൽത്ത് സെൻ്ററിൻ്റെ നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം പുനസ്ഥാപിക്കുക. പാട്ടുകുളങ്ങരയിൽ ലഭ്യമായിരുന്ന ഗ്രാമസേവകൻ്റെ സേവനം പുനസ്ഥാപിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ബി ജെ പി വലപ്പാട് പഞ്ചായത്ത് S N സെൻ്റർ – പാലപ്പെട്ടി ശക്തികേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പ്രകടനവും സായാഹ്നധർണ്ണയും നടത്തി.

കഴിമ്പ്രം തവളക്കുളം പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം പാട്ടുകുളങ്ങര ഹെൽത്ത് സെൻ്ററിൽ എത്തി ധർണ്ണ നടത്തി.വലപ്പാട്ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മൂലം പാതിവഴിയിൽ നിലച്ച പ്രവർത്തനം പുനസ്ഥാപിക്കുക 25 ലക്ഷത്തിന്റെ അഴിമതിയാണ് ഭരണസമിതിനടത്തിയിരിക്കുന്നത് എന്ന്BJP ജില്ലാ വൈസ് പ്രസിഡൻ്റ് സർജു തൊയ്ക്കാവ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ബി ജെ പി വലപ്പാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി ധനീഷ് മഠത്തി പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആനന്ദൻ PV സ്വാഗതം പറഞ്ഞു.സോമദത്തൻ KSആമുഖ പ്രസംഗം നടത്തി, ബിജെപി മണ്ഡലം സെക്രട്ടറി 2 ാം വാർഡ് മെമ്പർ രശ്മിഷിജോ , മണ്ഡലം വൈസ് പ്രസിഡൻ്റ് അരുണഗിരി ,പഞ്ചായത്ത് പ്രസിഡണ്ട് ഷൈജു കൊട്ടുക്കൽ ,എന്നിവർ സംസാരിച്ചു.

മണ്ഡലം മഹിളാമോർച്ചാ സെക്രട്ടറി ശ്രുതി ധനീഷ് , മഹിളാമോർച്ചപഞ്ചായത്ത് പ്രസിഡണ്ട് പ്രിയങ്ക,ഉണ്ണി കൃഷ്ണൻ കുണ്ടായിൽ, UR പ്രദീപ് , സന്ദീപ് കൊട്ടിയാട്ടിൽ , എം എൻ സുരേഷ്,സിംഗ് താണ്ടാശ്ശേരി, യുവമോർച്ച പ്രസിഡൻറ്ഷിദേവ് കാരയിൽ തെക്കൂട്ട്,അജിത് കാരയിൽ തെക്കൂട്ട്, സുഗന്ധി പ്രഷിൽ , ഉഷ രാമചന്ദ്രൻ ,സന്തോഷ് താണ്ടാശ്ശേരി,എന്നിവർ നേതൃത്വം നൽകി.

Related posts

മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു.

murali

കൊടകരയിൽ കാറിൽ കടത്തിയ 88 കിലോ കഞ്ചാവ് പിടികൂടി.

murali

ചേർപ്പിൽ സ്കൂട്ടർ യാത്രികന് സൂര്യാഘാതമേറ്റു.

murali
error: Content is protected !!