September 19, 2024
NCT
KeralaNewsThrissur News

നാട്ടിക ഗവൺമെൻ്റ് ഫിഷറീസ് ഹൈസ്കൂൾ 96 എസ് എസ് എൽ സി ബാച്ചിന്റെ കൂടിച്ചേരൽ.

നാട്ടിക ഗവൺമെൻ്റ് ഫിഷറീസ് ഹൈസ്കൂൾ 96 എസ് എസ് എൽ സി ബാച്ചിന്റെ കൂടിച്ചേരൽ ‘വീണ്ടും നമ്മളൊന്നായ് രണ്ടാം ഭാവം’ പരിപാടി കോതകുളം ബീച്ചിൽ അരങ്ങേറി. ഇക്കഴിഞ്ഞ വർഷം എസ് എസ് എൽ സി/ പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരും, കലാ, കായിക മത്സരങ്ങളിൽ കഴിവു തെളിയിച്ചവരുമായ ഗ്രൂപ്പു മെമ്പർമാരുടെ മക്കൾക്ക് പരിപാടിയിൽ ആദരവ് നൽകി.

ഉദ്ഘാടന സമ്മേളനത്തിൽ സനോജ്. വി വി (കണ്ണൻ മാഷ്) സ്വാഗതം പറഞ്ഞു.  Adv. എം ആർ മൗനീഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പിലെ പ്രവാസി മെമ്പർമാരായ, വിൻസി സാബു, പ്രസാദ്, കണ്ണൻ പനക്കൽ, ജയസ് പനക്കൽ, ഇന്ദു ജയസ് ,സന്ധ്യ സുനിൽ എന്നിവർ ഭദ്രദീപം കൊളുത്തി. ബിനേഷ് കുന്നത്ത്, ബഷീർ, ജോതിബസ് വിക്രംചേരി, ലിജി ഉദയൻ, സത്യരാജ് എ.വി, ഷൈനി കെ എസ്, പ്രഹർഷൻ, സോമരാജ് തുടങ്ങിയവർ ആശംസകൾ നേർന്നു, ഇൻസ്റ്റാഗ്രാമിലൂടെ പ്രശസ്തനായ പ്രജൂൺ മാഷ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു തുടർന്ന് ഗ്രൂപ്പ് മെമ്പർമാരുടെയും, കുടുംബാംഗങ്ങളുടെയും, കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.

Related posts

വാഹനാപകടം: ബസ് ബൈക്കിലിടിച്ച് 19 വയസ്സുകാരന്‌ ദാരുണാന്ത്യം.

murali

അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍.

murali

കുന്നംകുളം ഉരുളകുന്ന് പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീതിയില്‍ പതിനഞ്ചോളം കുടുംബങ്ങള്‍.

murali
error: Content is protected !!