September 19, 2024
NCT
KeralaNewsThrissur News

വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ യുമായി രണ്ടുപേർ ഈസ്റ്റ് പോലീസിൻെറ പിടിയിൽ.

തൃശൂർ : റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് വില്പനയ്ക്കായി കൊണ്ടുവന്ന ഏകദേശം 45 ഗ്രാമോളം തൂക്കം വരുന്ന സിന്തറ്റിക് ഡ്രഗ് വിഭാഗത്തിൽപെട്ട എം ഡി എം എ യുമായി രണ്ടു പേരെ ഈസ്റ്റ് പോലീസ് പിടികൂടി.

ഗുരുവായൂർ മമ്മിയൂർ ദേശത്ത് തായ്ക്കണ്ടിപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാജിൽ ( 22), ഗുരുവായൂർ പാലുവായ് ദേശത്ത് കൊങ്ങണം വീട്ടിൽ ഷെഹീർ (19) എന്നിവരെയാണ് തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ ആൻറണി ക്രോംസൺ അരൂജയും സംഘവും ലഹരിവിരുദ്ധ സ്ക്വാഡ് ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടിയത്.

തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായ കണ്ട രണ്ടുപേരെ ഡാൻസാഫ് പോലീസ് ഉദ്യോഗസ്ഥൻ രഹസ്യമായി പിൻതുടർന്ന് സ്റ്റേഷൻ ഇൻസ്പെ്കടർ ജിജോ എം ജെ യെ വിവരം അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

പ്രതികൾക്ക് മറ്റുള്ളവരുമായുള്ള ബന്ധവും സംഘത്തിൽ കൂടുതൽ പേർ ഉണ്ടോ എന്നുമുള്ള അന്വേഷങ്ങൾ നടക്കുന്നുണ്ടെന്നും ഇൻസ്പെ്കടർ ജിജോ എം ജെ അറിയിച്ചു. ഒന്നാം പ്രതിയായ മുഹമ്മദ് ഷാജിൽ പാവറട്ടി, ചാവക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിലെ കേസുകളിലെ പ്രതിയാണ്.

തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെ്കടർ ജിജോ എം ജെ. സബ് ഇൻസ്പെക്ടർ ആൻറണി ക്രോംസൺ അരൂജ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ദുർഗ്ഗ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജിത്ത് സിവിൽ പോലീസ് ഓഫീസർ മനോജ്, എന്നിവരും, ഡാൻസാഫ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ രാഗേഷ്, ഷിഹാബുദ്ദീൻ, സുജിത്ത്കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

പേനപ്പെട്ടിയും നെയിം സ്ലിപ്പും വിതരണം ചെയ്തു.

murali

വാടാനപ്പള്ളി ചിലങ്ക സെന്ററിൽ പ്രവർത്തിക്കുന്ന കേരള മെഡിക്കൽസ് ഉടമ കളത്തിപ്പറമ്പിൽ ദാവൂദ് മരണപ്പെട്ടു.

murali

ജോസ് പായമ്മൽ നിര്യാതനായി.

murali
error: Content is protected !!