September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂരിൽ സ്വർണത്തൊഴിലാളികളെ ആക്രമിച്ച് 40 ലക്ഷം രൂപയുടെ സ്വർണം കവർന്നു.

തൃശൂരിൽ സ്വർണത്തൊഴിലാളികളെ ആക്രമിച്ച് 630 ഗ്രാം സ്വർണം കവർന്നു. 40 ലക്ഷം രൂപ വിലമതിക്കുന്നു. സ്വർണം വാങ്ങാനെന്ന വ്യാജേന ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമണം. ആലുവ സ്വദേശികളാണ് ആക്രമണത്തിനിരയായത്. അക്രമികളിലൊരാൾ കസ്‌റ്റഡിയിലായി. തിരുവനന്തപുരം സ്വദേശി രഞ്ജിത്താണ് പിടിയിലായത്. നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം.

പറവൂർ സ്വദേശി അഷ്കറിന്റെ സ്വർണമാണ് നഷ്ടമായത്. ഫസിൽ ഓസ്കാർ ഇംപോർട്സ് എന്ന സ്വർണാഭരണനിർമാണശാല ഉടമയാണ് ഇദ്ദേഹം. ഈ സ്ഥാപനത്തിലെ ജീവനക്കാരായ ഷമീർ, ബാസിൽ ഷഹീദ് എന്നിവരാണ് ആഭരണങ്ങൾ കാണിക്കാനായി എത്തിയത്. ഷമീറിന് കൈയ്ക്കും ബാസിലിന് പുറത്തുമാണ് കുത്തേറ്റത്.

Related posts

വിഴിഞ്ഞത്ത് എത്തുന്ന ആദ്യ മദർഷിപ്പായ ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി.

murali

ഉമ്മർ ഹാജി എടയാടി അന്തരിച്ചു.

murali

വൃക്ഷാരോപണ ദിവസം ആചരിച്ചു.

murali
error: Content is protected !!