September 19, 2024
NCT
KeralaNewsThrissur News

പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മലപ്പുറം : ചങ്ങരംകുളം നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് പരേതനായ സിദ്ദിക്കിന്റെയും ഫാത്തിമയുടേയും മകൻ ശിഹാബുദ്ധീന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിയിട്ട് ഏഴ് മണിയോടെയാണ് ഷിഹാബിന്റെ മൃതദേഹം കണ്ടെത്തിയത്.

പാലത്തിന് മുകളില്‍ നിന്ന് ചാടിയ ശിഹാബുദ്ധീൻ ഒഴുക്കില്‍ പെടുകയായിരുന്നു. ശിഹാബ് ഒഴുക്കില്‍പ്പെടുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ചാടിയ നരണിപ്പുഴ സ്വദേശി 40 വയസുള്ള സുബൈറും ഒഴുക്കില്‍ പെട്ടിരുന്നു. നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ കാണാതാവുകയായിരുന്നു. ഭാര്യ സുമയ്യ. ഒരു വയസാകാറായ മകൾ ഹൈറ.

Related posts

കാലാശക്കൊട്ട് കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു.

murali

വാഹന മോഷണക്കേസിൽ സോഡ ബാബുവിനെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

murali

ടാസ്ക് തളിക്കുളം സംഘടിപ്പിച്ച ചെക്കു മെമ്മോറിയൽ അഖില കേരള സെവെൻസ് ഫുട്ബോൾ ടൂർണമെന്റ്: പ്ലേ ബോയ്സ് തൃശൂർ ചാമ്പ്യൻമാർ.

murali
error: Content is protected !!