September 20, 2024
NCT
KeralaNewsThrissur News

കിഴുപ്പിള്ളിക്കര ത്രിവേണി ബണ്ടിൽ കുളവാഴകൾ നീക്കാത്തതുമൂലം പ്രദേശം വെള്ളപൊക്ക ഭീഷണിയിൽ.

പഴുവിൽ : കനത്ത മഴയിൽ വെള്ളം ഉയർന്നിട്ടും കിഴുപ്പിള്ളിക്കര തൃവേണിയിലെ ബണ്ടിന്റെ മുഴുവൻ ഷട്ടറുകളും പൂർണമായി തുറക്കാത്തതിനാൽ ചാഴൂർ, തിരുത്തേക്കാട്, കാരുവാംകുളം മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇതുമൂലം നിരവധി വീടുകൾ വെള്ളത്തിലായി.

കനത്ത മഴയിലും എട്ട് ഷട്ടറുള്ള ബണ്ടിന്റെ മൂന്നു ഷട്ടറുകൾ മാത്രമാണ് തുറന്നു വിട്ടത്. ചണ്ടിയും, കുളവാഴയും, മാലിന്യവും നിറഞ്ഞതോടെ വെള്ളത്തിന്റെ മൂന്ന് ഷട്ടറുകൾ വഴിയുള്ള ഒഴുക്ക് തടസപ്പെട്ടതാണ് മേഖലയിൽ കടുത്ത വെള്ളക്കെട്ടിന് കാരണമായത്. പ്രദേശം വെളളത്തിലായതോടെ നാട്ടുകാർ കാര്യം തിരക്കി അന്വേക്ഷിച്ചപ്പോഴാണ് മൂന്നെണ്ണം ഒഴിച്ച് മറ്റ് ഷട്ടറുകൾ തുറക്കാത്ത നിലയിൽ കണ്ടെത്തിയത്.

ചണ്ടിയും, കുളവാഴയും അടിഞ്ഞുകൂടിയതോടെ വെള്ളത്തിന്റെ നീരൊഴുക്ക് തടസപ്പെട്ടതും കണ്ടെത്തി. ഇതോടെ പ്രദേശവാസികൾ കൺട്രോൾ റൂമിലും മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയറേയും വിവരം അറിയിക്കുകയായിരുന്നു.

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച യുവാവ് അറസ്റ്റിൽ.

murali

ഗുരുവായൂരിൽ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു.

murali

മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി : തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മക്കൾ.

murali
error: Content is protected !!