September 19, 2024
NCT
KeralaNewsThrissur News

മാലിന്യമുക്ത കേരളം വാർഡ് തല ശില്പശാല നടത്തി.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ മാലിന്യമുക്ത കേരളം വാർഡ് തല ശിൽപ്പശാല താന്ന്യം കൃഷിഭവനിൽ വെച്ച് നടത്തി. വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു.

വാർഡ് സാനിറ്റേഷൻ കമ്മറ്റി കൺവീനർ സിലാരി പി.ടി, സി ഡി എസ് മെമ്പർ സുഭദ്ര രവി, എം എൽ എസ്പി ഫസീന. പി.വൈ, എ ഡി എസ് പ്രസിഡന്റ് വിജയപ്രകാശൻ, അംഗൻവാടി ടീച്ചർമാരായ സതീരംഗൻ, അഞ്ചു കെ.ബി, ആശവർക്കർ സുശീല രാജൻ, ക്ലബ്ബ് പ്രതിനിധി പ്രവീൺ കാട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.

വാർഡിലെ മുതിർന്ന അംഗവും വിമുക്തഭടനുമായ മുകുന്ദൻ വേളൂക്കരയെ കാർഗിൽ വിജത്തിന്റെ 25 വാർഷികദിനാചരണത്തിന്റെ ഭാഗമായി ചടങ്ങിൽ പൊന്നാട ചാർത്തി അനുമോദിച്ചു. വാർഡിനെ നാല് ക്ലസ്റ്ററുകൾ ആയി തിരിച്ചു. മാലിന്യമുക്ത വാർഡിനായി ഒത്തൊരു മിച്ച് മുന്നേറാൻ ശില്പശാല തീരുമാനമെടുത്തു

Related posts

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ഓട്ടോയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു.

murali

പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ 2 വിദ്യാർഥിനികളുടെയും മൃതദേഹം കണ്ടെത്തി.

murali

ഒമാനിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു.

murali
error: Content is protected !!