NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് ചാരായം പിടികൂടി; ഒരാൾ അറസ്‌റ്റിൽ.

പെരിഞ്ഞനം സ്മാരകം സ്‌കൂൾ പരിസരത്ത് നിന്നും ചാരായവുമായി ഒരാളെ കൊടുങ്ങല്ലൂർ എക്സൈസ് പിടികൂടി. പരിസരവാസിയായ കറുകപറമ്പിൽ കുട്ടൻ (മോഹനൻ 69) ആണ് പിടിയിലായത്. ഇയാളിൽ നിന്നും മൂന്ന് ലിറ്റർ ചാരായം കണ്ടെത്തി.

മേഖലയിൽ ചരായ വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ വി. ബി. ബെന്നിയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. അസി. ഇൻസ്പെക്ടർ പി. ആർ. സുനിൽകുമാർ, മന്മഥൻ എന്നിവരും അന്വേഷണ സംഘം സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

വാക്കു തർക്കത്തിനിടെ കുത്തേറ്റു.

murali

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 26 ന്. വോട്ടെണ്ണൽ ജൂൺ 04 ന്.

murali

കുപ്രസിദ്ധ ഗുണ്ടയും, കൂട്ടാളികളും ചേർപ്പ് പോലീസിൻ്റെ പിടിയിൽ.

murali
error: Content is protected !!