September 20, 2024
NCT
KeralaNewsThrissur News

ചേറ്റുവ ഹാർബറിൽമത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും പണിമുടക്കി പ്രതിഷേധിച്ചു.

ചേറ്റുവ ഹാർബറിൽ മത്സ്യബന്ധനത്തിന് പോകേണ്ട മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും പണിമുടക്കി പ്രതിഷേധിച്ചു. ചേറ്റുവ അഴിമുഖത്തെ മണൽത്തിട്ടമൂലം യാനങ്ങൾക്ക് അപകടം സംഭവിക്കുന്നു അഴിയിലെ മണൽതിട്ട നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിപ്പാർട്മെന്റിനും ഭരണാധികാരികൾക്കും നിവേദനങ്ങൾ നൽകിയിരുന്നു.

എന്നിട്ടും നടപടികൾ ഒന്നും തന്നെയുണ്ടായില്ല. മത്സ്യതൊഴിലാളികളുടെ ജീവനുംസ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊടിയമ്പുഴദേവസ്വം കൊടുത്ത നിവേദനത്തിന് പരിഗണന ലഭിക്കാത്തതിനാൽ മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും സുയുക്തമായി പ്രധിഷേധം നടത്തുകയായിരുന്നു.

മുൻകാലങ്ങളിൽ മണൽതിട്ടമൂടിയ സമയങ്ങളിൽ അപകടങ്ങൾ പലതും സംഭവിച്ചിട്ടുണ്ട്. ത്രിപുര വള്ളത്തിലെ ചക്കുംകേരൻ വിജയന്റെ ജീവൻ നഷ്ടപ്പെട്ടു, മറ്റുപലജീവനും വള്ളങ്ങളും നഷ്ടപെട്ടിട്ടുണ്ട്, 2024ഏപ്രിൽ മാസത്തിൽ അമ്പാടി വള്ളത്തിന്റെ അടിത്തട്ടു തകർന്നു ഇതല്ലാം അവഗണിച്ചു കൊണ്ട് മത്സ്യബന്ധനമേഖലയിലെ ഡിപ്പാർട്മെന്റ്കളും മുന്നോട്ടു പോകുന്നു.

കേരളത്തിൽ പത്തുലക്ഷത്തോളം കുടുംബങ്ങൾ മത്സ്യബന്ധനമേഖലയെ ആശ്രയിച്ചു ജീവിക്കുന്നു,ഈമേഖലയിലെ കയറ്റുമതിയിലൂടെ ഗണ്ണ്യമായ സംഖ്യ സർക്കാരിന് ലഭിക്കുന്നു. ഹാർബറിൽ വള്ളങ്ങൾ ഹാങ്കർ ചെയ്യുന്നതിന് സ്ഥലപരിമിതിമൂലം മുനക്കൽ കടവിന്റെ തെക്കുഭാഗത്തു കൊടിയമ്പുഴ ദേവസ്വം സ്ഥലംവാങ്ങി

വള്ളങ്ങൾ ഹാങ്കർ ചെയ്യുന്നതിന് സൗകര്യമുണ്ടാക്കിയ സ്ഥലത്തും മണൽമുടി വള്ളങ്ങൾ ഹാങ്കർചെയ്യാൻ കഴിയാതെയായി, ഇതെല്ലാം അവഗണിച്ചുകൊണ്ട് സർക്കാരും ബന്ധപെട്ട ഡിപ്പാർട്ടുമെന്റുകളും മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധവുമായി സംയുക്ത യൂണിയൻ മുന്നോട്ടുവരുമെന്ന് ഞായറാഴ്ച നടന്ന യോഗം ഉദ്ഘടാനം ചെയ്ത ദേവസ്വം ചെയർമാൻ പി വി ജനാർദ്ദനൻ പറഞ്ഞു.

ദേവസ്വം പ്രസിഡന്റ് കെ എൻ രാജൻ അധ്യക്ഷതവഹിച്ചു, സ്വാഗതം സി വി തുളസിദാസ് I N TU C, സ്വാഗതവും ദേവസ്വം രക്ഷാധികാരി കെ കെ പീതാംപരൻ, ശക്തിധരൻAITUC തരകൻ സ് പ്രതിനിധി എം ആർ സുനി, തരകൻ U G ഉണ്ണി, ബോട്ട് പ്രധിനിധി പി എം അബ്ദുൽറസാഖ്, ദേവസ്വം സെക്രട്ടറി പി കെ ജയൻ എന്നിവർ ആശംസിച്ചു യു കെ സുനി ലൈജു ബിഎം എസ് നന്ദി പ്രകാശിപ്പിച്ചു, CITU പ്രതിഷേധ പരിപാടി ബഹിഷ്കരിച്ചു

Related posts

പെയിന്റിംഗ് പണിക്കിടെ വാക്വം ക്ലീനറിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു.

murali

രാജേന്ദ്രൻ നിര്യാതനായി.

murali

കേരളത്തിൽ സി.പി.എം, ബി.ജെ.പി ഡീൽ: തൃശൂർ യു.ഡി.എഫ് കെ.മുരളീധരൻ.

murali
error: Content is protected !!