September 19, 2024
NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ ചി​ത​യൊ​രു​ക്കിയ ശേഷം വീ​ട്ട​മ്മയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി.

വാടാനപ്പള്ളി : ത​നി​ച്ച് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മയെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് എ​ഴു​തി​വെ​ച്ച് വീ​ട്ടു​പ​റ​മ്പി​ല്‍ ചി​ത​യൊ​രു​ക്കി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി. ഏ​ഴാം​ക​ല്ല് കോ​ഴി​ശ്ശേ​രി പ​രേ​ത​നാ​യ ര​മേ​ശി​ന്റെ ഭാ​ര്യ ഷൈ​നി​യാ​ണ് (52) മ​രി​ച്ച​ത്. ഒ​രു വ​ര്‍ഷം മു​മ്പ് ഇ​ള​യ മ​ക​ള്‍ കൃ​ഷ്ണ മ​രി​ച്ചി​രു​ന്നു. അ​ന്നു​മു​ത​ൽ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു.

ദു​ബൈ​യി​ലാ​യി​രു​ന്ന മൂ​ത്ത മ​ക​ള്‍ ബി​ലു ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ചെ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ന​ക​ത്ത് ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ട​ത്. ഇ​തോ​ടെ സ​മീ​പ​വാ​സി​ക​ളെ വി​ളി​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ഷൈ​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. വി​റ​കു​ക​ൾ അ​ടു​ക്കി​വെ​ച്ച് ചി​ത​യൊ​രു​ക്കി ശ​രീ​ര​ത്തി​ലും വി​റ​കി​ലും പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് സൂ​ച​ന​യു​ണ്ട്. പെ​ട്രോ​ൾ ഒ​ഴി​ച്ച പാ​ത്ര​വും സ​മീ​പ​മു​ണ്ടാ​യി​രു​ന്നു.

Related posts

പ്രകൃതിയും, കർഷകന്റെ മനസ്സുമറിഞ്ഞ് മണ്ണിൽ പൊന്നുവിളയിക്കാനൊരുങ്ങി നാട്ടിക എസ്.എൻ. കോളേജിലെ എൻ.എസ്.എസ്. വിദ്യാർഥികൾ.

murali

17 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ചാലക്കുടിയിൽ പിടിയിലായി.

murali

ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ടു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!