September 19, 2024
NCT
KeralaNewsThrissur News

ഡ്രൈഡേ വിൽപ്പനയ്ക്കായി സൂക്ഷിച്ച 26 കുപ്പി മദ്യവുമായി വലപ്പാട് സ്വദേശി എക്സൈസ് പിടിയിലായി.

തൃപ്രയാർ : ഡ്രൈഡേ വിൽപ്പനയ്ക്കായി സൂക്ഷിച്ച 26 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി. വലപ്പാട് അരയം പറമ്പത്ത് തൈപറമ്പിൽ സുധീർ (42) ആണ് അറസ്റ്റിലായത്.

തൃപ്രയാർ എക്സൈസ് ഇൻസ്പെ‌ക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒന്നാം തിയതി മദ്യ വില്ലന അവധിയായതിനാൽ ഇതു കണക്കിലെടുത്തുള്ള വിൽപനയാണ് നടത്തിയിരുന്നത്. സമാനമായ കേസിൽ മുമ്പും ഇയാൾ പിടിയിലായിട്ടുണ്ട്.

ഇൻസ്പെക്റ്റർ വി.ജി. സുനിൽകുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ കെ.ആർ. ഹരിദാസ്, ടോണിവർഗ്ഗീസ്, സിവിൽ ഓഫീസർമാരായ കെ.കെ. വിജയൻ, കെ.വി. രാജേഷ്, പി.എ. മുഹമദ് ബാസിൽ, ഡ്രൈവർ വി. രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

പെരിഞ്ഞനം ബീച്ചിൽ നേരിയ കടലേറ്റം.

murali

മലമ്പാമ്പിനെ കൊന്ന് കറി വച്ച തളിയക്കോണം സ്വദേശി അറസ്റ്റിൽ.

murali

ചാലക്കുടിയിൽ വാഹനാപകടം; ടോറസ് ലോറിയിൽ ബൈക്ക് ഇടിച്ച് ചേർപ്പ് സ്വദേശിക്ക് ദാരുണാന്ത്യം.

murali
error: Content is protected !!