NCT
KeralaNewsThrissur News

കാഞ്ഞാണി പെരുമ്പുഴ പാടത്തെ മണലൂര്‍ താഴം പടവിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനെ ചൊല്ലി തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.

പെരുമ്പുഴ പാടത്തെ വെള്ളം മണലൂർ താഴം പടവിലൂടെ ഒഴുക്കി വിടുന്നതുമായുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. മണലൂർ നിവാസികളും അരിമ്പൂർ – അന്തിക്കാട് മേഖലയിൽ നിന്നെത്തിയവരുമാണ് തമ്മിലടിച്ചത്. ആർക്കും പരിക്കില്ല.

ജില്ലാ അസി. കളക്ടർ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിനിടെയാണ് ചിലർ പ്രകോപനപരമായി പെരുമാറിയത്. പിന്നീട് നടന്ന ചർച്ചയിൽ എല്ലാ സ്ലൂയിസുകളും തുറന്ന് വിട്ട് പാടശേഖരങ്ങളിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കാൻ നടപടിയായി. മണലൂർ താഴം പടവിൽ മറ്റു പടവിലുള്ളതിനേക്കാൾ താരതമ്യേന വെള്ളം കുറവാണ്. പ്രധാന കനാലിലെ ഒരു സ്ലൂയിസ് മാത്രമാണ് തുറന്ന് കിടന്നിരുന്നത്.

മറ്റു രണ്ടു സ്ലൂയിസുകൾ കൂടി തുറന്ന് അരിമ്പൂർ മേഖലയിൽ നിന്നുള്ള വെള്ളം മണലൂർ പടവ് വഴി ഏനാമാവ് റെഗുലേറ്റിൽ എത്തിച്ച് കടലിലേക്ക് ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ടാണ് അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പാടത്ത് എത്തിയത്. പെരുമ്പുഴ രണ്ടാം പാലത്തിലെ പാലക്കഴയും കൂടുതൽ തുറന്ന് വെള്ളം ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ട് അന്തിക്കാട്, ചാഴൂർ പഞ്ചായത്തിൽ നിന്നുള്ള ജനപ്രതിനിധികളും നാട്ടുകാരുമെത്തി.

Related posts

സി.പി.എം പഴഞ്ഞി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന ബാബു പുലിക്കോട്ടില്‍ നിര്യാതനായി.

murali

കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വനിതാ ഹോട്ടലിൽ മോഷണം.

murali

ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ടു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!