September 19, 2024
NCT
NewsKeralaThrissur News

നാട് കടത്തിയ യുവാവ് കഞ്ചാവുമായി പിടിയിൽ.

കയ്‌പമംഗലം : കാപ്പ നിയമപ്രകാരം നാടു കടത്തിയ യുവാവിനെ കഞ്ചാവ് സഹിതം കയ്‌പമംഗലം പോലീസ് അറസ്‌റ്റ് ചെയ്തു. എടത്തിരുത്തി പുളിഞ്ചോട് ചൂണ്ടയിൽ പ്രാൺ എന്ന ജിനേഷാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഏപ്രിൽ 24 നാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിനേഷിനെ ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം നാടു കടത്തിയത്. നിയമം ലംഘിച്ച് ചെന്ത്രാപ്പിന്നിയിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐ.സജിപാൽ, സീനിയർ സി.പി.ഒ മുഹമ്മദ് റാഫി, അനന്തു മോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related posts

കരിപ്പൂര്‍ വിമാനത്താവളം വഴി ക്യാപ്‌സ്യൂളുകളാക്കി സ്വര്‍ണം കടത്തിയ പെരിന്തല്‍മണ്ണ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali

കയ്പമംഗലത്ത് വീണ്ടും വള്ളം മറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്.

murali

പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധ നിരവധി പേർ ആശുപത്രിയിൽ..

murali
error: Content is protected !!