September 20, 2024
NCT
KeralaNewsThrissur News

അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു.

വടക്കേക്കാട് : അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു.  വടക്കേക്കാട് സ്വദേശി ബീവി കെ ബിന്ത് (51) ടീച്ചറാണ് മരിച്ചത്. കല്ലൂർ പള്ളിയുടെ സമീപം ആറ്റുപ്പുറം കീക്കോട്ട് സയ്യിദ് ഹൈദ്രോസ് തങ്ങളുടെ മകളും അക്ഷര കോളേജ് ഹാരിസ് തങ്ങളുടെ സഹോദരിയുമാണ് ബീവി കെ ബിന്ത്.

പൊന്നാനി എംഐ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു അധ്യാപികയാണ്. അറക്കൽ അമീന കുട്ടിയാണ് മാതാവ്. ആദിൽ ഏക മകനാണ്. കബറടക്കം ബുധനാഴ്ച്ച കാലത്ത് 9 മണിക്ക് കല്ലൂർ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടത്തും.

Related posts

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ജയിൽ പുള്ളിയുടെ സുഹൃത്തുക്കള്‍ മര്‍ദിച്ചു.

murali

സംസ്കാരത്തിൻ്റെ പങ്കുവക്കലുകളാണ് സിനിമാമേളകൾ – രത്തീന

murali

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഇന്ന് വിലവര്‍ധന രണ്ടാം തവണ.

murali
error: Content is protected !!